ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,76,110 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 3874 പേര്‍ കൂടി മരിച്ചു.
മരണസംഖ്യ കുറഞ്ഞു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജഗനാഥ് പഹാഡിയയും കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇന്നലെ 3,69,077 പേര്‍ രോഗമുക്തരായി. നിലവില്‍ 31,29,878 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2,57,72,400 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,23,55,440 പേര്‍ രോഗമുക്തരായി.2,87,122 പേര്‍ മരണമടഞ്ഞു. 18,70,09,792 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്നലെ 20,55,010 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 32,23,56,187 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.