ഇറാനെ തടുക്കാന്‍ ചെലവേറും; സമാധാനത്തോടെ ഉറങ്ങാന്‍ ഇസ്രയേലിന് ഒരു രാത്രി ചെലവ് 285 മില്യൺ ഡോളർ

Latest

ഇറാനുമായി പൊരുതി നിൽക്കാൻ ഇസ്രയേലിന് വലിയ ബാധ്യത; ഒരു രാത്രി ചെലവ് 285 മില്യൺ ഡോളറെന്ന് കണക്കുകൾ.ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകവെ ഇസ്രയേലിന് ഒറ്റദിവസം വേണ്ടിവരുന്ന ചെലവിന്റെ കണക്കുകൾ പുറത്ത്. സാമ്പത്തികമായി വലിയ ബാധ്യതയാണ് സംഘർഷത്തിലൂടെ ഇസ്രയേലിന് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇറാനെ നേരിടാൻ മിസൈൽ പ്രതിരോധത്തിനായി ഇസ്രയേൽ ഓരോ രാത്രിയും 285 മില്യൺ ഡോളർ ചെലവാക്കുന്നുവെന്ന് ഇസ്രയേലി സാമ്പത്തിക പ്രസിദ്ധീകരണമായ ദി മാർക്കർ റിപ്പോർട്ട് ചെയ്യുന്നു.

 

 

ഇസ്രയേലിന് ഒറ്റ ദിവസത്തേക്കുള്ള സൈനിക ചെലവ് 72500 ലക്ഷം കോടി ഡോളറാണെന്നാണ് മുൻ സീനിയർ ഡിഫൻസ് ഓഫീസറും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫിൻറെ ഫിനാൻഷ്യൽ കൺസൾട്ടൻ്റുമായ റിസർവ് ജനറൽ റീം അമിനച്ച് വിലയിരുത്തുന്നു. ആദ്യ രണ്ട് ദിവസം മാത്രം 1.45 ബില്യൺ ഡോളറാണ് ഇസ്രയേൽ ചിലവാക്കിയത്. ഇതിൽ 593 മില്യൺ ഡോളർ വിമാനങ്ങൾ പറത്തുന്നതിനും യുദ്ധോപകരണങ്ങൾ ഉൾപ്പെട്ട ചിലവുകൾക്കുമാണ് വിനിയോഗിച്ചത്. ബാക്കി തുക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും റിസർവ് സൈനികരെ ഒരുക്കൽ തുടങ്ങിയ പ്രതിരോധ ചെലവുകൾക്കുമായാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *