വെള്ളം ചോദിച്ചപ്പോൾ കുടിപ്പിച്ചത് മൂത്രം; കർണാടക പൊലീസിനെതിരെ ദളിത് യുവാവ്; അന്വേഷണത്തിന് ഉത്തരവ്

Latest പ്രാദേശികം

ബംഗളൂരു: കർണാടക ചിക്കമംഗലൂരു സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്കെതിരെ കസ്റ്റഡി പീഡനം അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പുനീത് എന്ന ദളിത് യുവാവ്.

ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തന്നെ നിർബന്ധപൂർവം മൂത്രം കുടിപ്പിച്ചു എന്നാണ് യുവാവ് ആരോപിക്കുന്നത്.

കടുത്ത ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു എന്നും ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പുനീത് ആരോപിക്കുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് ദമ്പതികള്‍ക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ മെയ് പത്തിനാണ് പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *