ശിലാഫലകം പുനസ്ഥാപിച്ചില്ല: മൊഗ്രാൽ സ്‌കൂളിൽ മുൻ എസ്എംസി ചെയർമാൻ അഷ്‌റഫ് പെർവാർഡ് ഹെഡ്മാസ്റ്റർക്ക് പരാതി നൽകി

Latest പ്രാദേശികം

മൊഗ്രാല്‍:. മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കെട്ടിടത്തിന്റെ ശിലാസ്ഥാപനഫലകം കെട്ടിടത്തില്‍ പുനസ്ഥാപിക്കാത്ത തിനെതിരെ മുന്‍ എസ് എംസി ചെയര്‍മാന്‍ അഷ്‌റഫ് പെര്‍വാഡ് പ്രതിഷേധവുമായി രംഗത്ത് വന്നു.
കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചത് മുന്‍ എംഎല്‍എ ആയിരുന്ന പരേതനായ പി ബി അബ്ദുല്‍ റസാഖാണ്.മൊഗ്രാല്‍ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് സര്‍ക്കാരില്‍ മൊഗ്രാലിന്റെ പേര് ന്നിര്‍ദ്ദേശിച്ചത് പി വി അബ്ദുല്‍ റസാഖ് എംഎല്‍എ ആയിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കെട്ടിടത്തില്‍ ശിലാസ്ഥാപനഫലകം സ്ഥാപിക്കേണ്ടത് സ്‌കൂള്‍ അധികൃതരുടെയും, പി ടി എ യുടെയും കര്‍ത്തവ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഷ്‌റഫ് പെര്‍വാഡ് ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
നേരത്തെ സ്‌കൂളിന്റെ 2കെട്ടിടങ്ങളേതെങ്കിലും ഒന്നില്‍ പി വി അബ്ദുല്‍ റസാഖിന്റെ നാമദേയം വേണമെന്നാവശ്യപ്പെട്ട് പൂര്‍വ വിദ്യാര്‍ത്ഥിയും സ്‌കൂള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *