റിയാദ്: കേരളത്തില്‍ നിന്ന് ഹജ്ജിന് അപേക്ഷ നല്‍കിയ ഒട്ടേറെപ്പേര്‍ക്ക് ഇത്തവണ അവസരം നഷ്ടപ്പെടും.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ട് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി അറേബ്യ വെട്ടിക്കുറച്ചതാണ് കാരണം.
ഇന്ത്യയില്‍ നിന്ന് മൊത്തം അയ്യായിരം പേര്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ 45,000 വിദേശികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്.