മുളിയാർ: ആറ് മാസം പിന്നിട്ട കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചും
മൂന്ന്കാർഷിക ബില്ലുകളും നാല് തൊഴിൽ കോഡുകളും പിൻവലിക്കുക,പൊതു മേഖല ഓഹരി വില്പന നിർത്തുക,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയും ജോലി ദിനങ്ങൾ 200 ദിനങ്ങളുമാക്കിയും ഉയർത്തുക, എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സംയുക്ത തൊഴിലാളി സമിതി ദേശീയപൊതുവേദിയും വിവിധ കർഷക സംഘടനകളും നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്. ടി.യു.)പ്രതിഷേധ സംഗമം നടത്തി.
സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ബി.എം. ഹാരിസ് സ്വാഗതം പറഞ്ഞു.
തൊഴിലുറപ്പ് യൂണിയൻ ജില്ലാവൈസ് പ്രസിഡണ്ട്
അനീസ മല്ലത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ജനറൽ സെക്രറി മൻസൂർ മല്ലത്ത്,ബോവിക്കാനം യൂണിറ്റ് പ്രസിഡണ്ട്
അബ്ദുൾ ഖാദർ കുന്നിൽ സംബന്ധിച്ചു.