കാഞ്ഞങ്ങാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായാ കാഞ്ഞങ്ങാട്ടെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഓറിക്‌സ് വില്ലേജ് മനേജ്‌മെന്റ് കാഞ്ഞങ്ങാട് നഗരസഭയ്ക്ക് ആധുനിക സജ്ജീകരണമുള്ള അണുനശീകരണ യന്ത്രം നല്‍കി. ഓറിക്‌സ് വില്ലേജ് മാനേജ്‌മെന്റ് എം.ഡി മുഹമ്മദ് നെയ്ഫിന്റെ സാന്നിധ്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി സുജാത യന്ത്രം ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ പി അഹമ്മദലി, കെ.വി സരസ്വതി, കെ അനിശന്‍ ഓറിക്‌സ് സി ഇ ഒ മുഹ്‌സിന്‍, ബി ഡി എം ബിജോ എന്നിവര്‍ സംബന്ധിച്ചു.
