നിയമസഭയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം തിങ്കളാഴ്ച പാസാക്കും.പ്രമേയത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷം

Latest ഇന്ത്യ

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. ഇന്ന് ചേര്‍ന്ന കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *