‘കൈവിടില്ല ഞങ്ങൾ കൂടെത്തന്നെയുണ്ട്’ 700 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് എത്തിച്ച് നൽകി കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ സിപിഎം പ്രവർത്തകർ.

Latest പ്രാദേശികം

കാഞ്ഞങ്ങാട്: കോവിഡ് അതി വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കഷ്ടതയിൽയവരെ സഹായിക്കുന്നതിനായി കൈവിടില്ല ഞങ്ങൾ കൂടെ തന്നെയുണ്ട് എന്ന സന്ദേശവുമായി ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ചു നൽകി സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ കൃത്യമായ ഇടപെടൽ നടത്തുന്ന കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ സിപിഎം ബ്രാഞ്ച് കമ്മിറ്റി.

ഭക്ഷ്യധാന്യ കിറ്റ്കൾ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്നതിനും പച്ചക്കറി സാധനങ്ങൾ മുഴുവൻ ആളുകൾക്കും ലഭ്യമാക്കുന്നതിനുംണ് രണ്ടും ബ്രാഞ്ചുകളും സംയുക്തമായി ഈ മാതൃകാ പ്രവർത്തനം നടത്തിയത്.

വെള്ളരി, ചേന, മത്തൻ, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, തുടങ്ങിയ 12 ഇനങ്ങൾ അടങ്ങിയ കിറ്റുകൾണ് പ്രദേശത്തെ 700 വീടുകളിലും കോട്ടേഴ്സ്കളിലും എത്തിച്ചു നൽകിയത്.
കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

കൊവ്വൽ സ്റ്റോർ ബ്രാഞ്ച് സെക്രട്ടറി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.

വാർഡ് കൗൺസിലർമാർ വിനീത് കൃഷണൻ പ്രഭാവതി, സിപിഎം ഏരിയാ കമ്മിറ്റി അംഗം വി സുകുമാരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.വി. ദാമോദരൻ, ലോക്കൽ സെക്രട്ടറി എ ശബരീശൻ, പി സുശാന്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്, , മുട്ടിൽ പ്രകാശൻ, വി തമ്പായി എന്നിവർ സംസാരിച്ചു..
സൗത്ത് ബ്രാഞ്ച് സെക്രട്ടറി ശശിധരൻ സ്വാഗതം പറഞ്ഞു.

കഴിഞ്ഞ കോവിഡ് പ്രളയ കാലഘട്ടങ്ങളിലും ബ്രാഞ്ച് പരിധിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യധാന്യ കിറ്റുകൾ, പച്ചക്കറി കിറ്റുകൾ, പ്രതിരോധ മരുന്നുകൾ, പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും വരാതിരിക്കാൻനുള്ള മുൻകരുതലുകൾ, ബോധവൽക്കരണങ്ങൾ, കോവിഡ് രോഗികൾക്കുള്ള സഹായങ്ങൾ, രോഗബാധയേറ്റ മരണമടഞ്ഞവരുടെ ശവസംസ്കാരങ്ങൾ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും കൃത്യമായ ഇടപെടൽ നടത്തുന്നതിന് ബ്രാഞ്ച്കൾക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *