ബഹ്‌റൈനിൽ കോവിഡ് പ്രതിദിന മരണനിരക്ക് ഉയരുന്നു

Latest ഗൾഫ്

മനാമ: ബഹ്‌റൈനില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്ക്. 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.2,259 കൊവിഡ് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു.  2,804 പേര്‍ രോഗമുക്തരായി. 

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം  1,009 ആയി. 2,42,790 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,13,827 പേര്‍ രോഗമുക്തി നേടി. 27,954 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള  427 പേരില്‍ 326 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,658,664  കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *