കെ സുരേന്ദ്രൻറെ അക്കൗണ്ടിൽ നൂറു കോടിയോ? കൊടകര കുഴൽപണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുടുങ്ങുമോ?ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം

Latest കേരളം രാഷ്ട്രീയം

കോഴിക്കോട്: കൊടകര കുഴൽപണ കേസിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾക്കെതിരെ ആ പാർട്ടിയിൽ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഉന്നത നേതാക്കളെ അടക്കം ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കുഴൽപണ കേസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും ആരോപണം ഉയരുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്ത ബിജെപിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി മാധ്യമ പ്രവർത്തകരോട് പറഞ്ഞത് മാത്രമല്ല കാര്യങ്ങൾ. ബിജെപി നേതാവ് സി ജയകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

കെ സുരേന്ദ്രൻ പ്രചാരണത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററും ഇപ്പോൾ വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത്തവണ കെ സുരേന്ദ്രൻ മത്സരിച്ചത് രണ്ട് മണ്ഡലത്തിൽ ആയിരുന്നു കോന്നിയിലും മഞ്ചേശ്വരത്തും. രണ്ടിടത്തും പ്രചാരണത്തിന് എത്തുന്നതിനായി കേന്ദ്ര നേതൃത്വം സുരേന്ദ്രന് ഹെലികോപ്റ്ററും നൽകിയിരുന്നു. ഈ ഹെലികോപ്റ്ററും കള്ളപ്പണം കടത്താൻ വലിയ തോതിൽ ഉപയോഗിച്ചിരുന്നു എന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *