കോ​വി​ഡ് രോ​ഗി മ​രി​ച്ചു; ഡോ​ക്ട​റെ അതിക്രൂരമായി മ​ർ​ദി​ച്ച് ബ​ന്ധു​ക്ക​ൾ

Latest ഇന്ത്യ

ആ​സാ​മി​ലെ ഹൊ​ജാ​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഉ​ദാ​ലി മോ​ഡ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തി​ൽ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ന്ധു​ക്ക​ൾ ഡോ​ക്ട​റെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. അ​ക്ര​മ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പി​പാ​ൽ പു​ഖു​രി ഗ്രാ​മ​വാ​സി​യാ​യ ഗി​യാ​സ് ഉ​ദ്ദി​ൻ എ​ന്ന​യാ​ൾ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണം മ​രി​ച്ചു. ഓ​ക്സി​ജ​ൻ കി​ട്ടാ​തെ​യാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​സ്യൂ​ജ് കു​മാ​ർ സേ​നാ​പ​തി ബ​ന്ധു​ക്ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റെ കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ നി​ല​ത്തി​ട്ട് ച​വി​ട്ടി​ക്കൂ​ട്ടി. ലോ​ഹ​പാ​ത്രം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ. ​സേ​ന​പ​തി​യെ ഉ​ട​ൻ നാ​ഗാ​വി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *