ന്യൂഡൽഹി ∙ വാക്സീൻ സ്വീകരിച്ചശേഷം വീണ്ടും കോവിഡ് ബാധിച്ച ഒരാൾ പോലും ഏപ്രിൽ– മേയ് മാസത്തിനിടെ മരിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പഠന റിപ്പോർട്ട്.
വാക്സീൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രിൽ– മേയ് മാസത്തിലാണ് എയിംസ് ആദ്യപഠനം നടത്തിയത്. ശരീരത്തിൽ വൈറസ് വ്യാപനത്തിന്റെ തോതു കൂടുതലാണെങ്കിലും വാക്സീൻ സ്വീകരിച്ചവരിൽ ഒരാൾ പോലും ഇക്കാലയളവിൽ മരിച്ചിട്ടില്ല എന്നാണു കണ്ടെത്തൽ. 63 ബ്രേക് ത്രൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.