ഒരു മുറിയിലായിരിക്കുമ്പോൾ പുരുഷന്റെ ആവശ്യത്തിന് സ്ത്രീ വഴങ്ങിയാൽ എന്തു പറയാനാകുമെന്ന് സുപ്രീം കോടതി

Latest ഇന്ത്യ

ഒരു മുറിയിലായിരിക്കുമ്പോൾ പുരുഷന്റെ ആവശ്യത്തിന് സ്ത്രീ വഴങ്ങിയാൽ എന്തു പറയാനാകുമെന്ന് സുപ്രീം കോടതി.ബലാത്സംഗകേസിൽ പ്രതിയായ മുംബൈയിലെ ഒരു ടി.വി അവതാരകന് അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടൻ വിസമ്മതിച്ചു കൊണ്ടാണ്
സുപ്രീം കോടതിയുടെ പരാമർശം.

ഒരു പുരുഷനും സ്ത്രീയും ഒരു മുറിയിലാണെങ്കിൽ, പുരുഷൻ ഒരു അഭ്യർത്ഥന നടത്തുകയും സ്ത്രീ അത് പാലിക്കുകയും ചെയ്യുന്നുവെങ്കിൽ, ഈ ഘട്ടത്തിൽ ഞങ്ങൾ കൂടുതൽ എന്തെങ്കിലും പറയേണ്ടതുണ്ടോ
ജഡ്ജിമാർ ചോദിച്ചു.

മുംബൈ ആസ്ഥാനമായുള്ള ടിവി ജേണലിസ്റ്റ് വരുൺ ഹിരേമത്തിന് ദൽഹി ഹൈക്കോടതി നൽകിയ ജാമ്യത്തിനെതിരെയാണ് ബലാത്സംഗത്തിനിരയായ പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഇരയുടെ മൊഴിയിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയുടെ അറസ്റ്റ് 50 ദിവസത്തേക്ക് തടഞ്ഞത്.

വേണ്ടെന്ന് സ്ത്രീ പറഞ്ഞാലും പുരുഷൻ അതിക്രമിച്ച് ചെയ്യാനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് ഇരയുടെ അഭിഭാഷകൻ വാദിച്ചു. ഈ വലിയ ചോദ്യത്തിൽ തീരുമാനം പിന്നിടാകാമെന്നും ഇപ്പോൾ

ജാമ്യം റദ്ദാക്കൽ മാത്രമാണ് വിഷയമെന്നും ഡിവിഷൻ ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു. ഇരയുടെ സമ്മതമില്ലാതെയാണ് പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇര അയാളെ തള്ളിമാറ്റകയും വേണ്ട, വേണ്ടയെന്ന് പലതവണ പറയുകയും പ്രതിക്കുമേൽ ഛർദിച്ചുവെന്നും അഭിഭാഷകൻ വാദിച്ചു.

സമ്മതമില്ലാത്ത കാര്യത്തിൽ ഏർപ്പെട്ടാൽ അത് കുറ്റകരമാണെന്നും ഈ കേസിൽ സമ്മതമില്ലെന്ന് ഇര തുടർച്ചയായി പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മുഴുവൻ വാദവും കേട്ട ശേഷം ദൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ അടിസ്ഥാനമില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഇടപെടാൻ ഞങ്ങൾക്ക് ഒരു കാരണവും കാണുന്നില്ലെന്ന് പ്രത്യേകാനുമതി ഹരജി തള്ളി ജഡ്ജിമാർ വ്യക്തമാക്കി.

ആവശ്യപ്പെടുമ്പോഴെല്ലാം അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഹിരേമത്തിന് ഇടക്കാല ജാമ്യം നൽകി മെയ് 13 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *