കേച്ചേരി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒയാമ ഫുട്ബോൾ അസോസിയേഷൻ ആളൂർ, കേച്ചേരിയുടെ നേതൃത്വതത്തിൽ ‘പരിസ്ഥിതി സംരക്ഷണം ഒയാമായിലൂടെ’ എന്ന പരിസ്ഥിതി സംരക്ഷണ യത്നം ഈ വർഷവും പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ചു.
പരിസരങ്ങളിലെ മാലിന്യം നീക്കം ചെയ്ത് കാനകളും വഴികളും ശുചീകരിക്കുകയും പുതിയ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്യലാണ് ഈ പരിപാടിയുടെ ലക്ഷ്യം, ഏഴ് പേരുകൾ അടങ്ങിയ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങൾ കനത്ത മഴയിലും ഒരേ സമയം ശുചീകരിക്കുകയായിരുന്നു.
കലാകായിക രംഗത്തും സാമൂഹിക രംഗത്തും പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി രണ്ടിലധികം ദശകങ്ങളായി പ്രദേശത്ത് തങ്ങളുടെതായ കയ്യൊപ്പ് പതിപ്പിച്ച പ്രസ്ഥാനമാണ് ഒയാമ.