കോവിഡ് വാക്സിൻ രജിസ്ട്രേഷനിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണം. എംഎസ്എഫ് തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികൾ എംഎൽഎ എം രാജഗോപാലനോട്‌ നിർദേശങ്ങൾ പങ്കുവച്ചു

Latest പ്രാദേശികം

തൃക്കരിപ്പൂർ : കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികൾ എംഎൽഎ എം രാജഗോപാലനോട്‌ നിർദ്ദേശങ്ങൾ പങ്കുവെച്ചു . വാക്സിനേഷൻ ഒരേ സമയത്ത് കൂടുതൽ പേർക്ക് നൽകുന്നതിൽ അസൗകര്യം നിലനിൽക്കുന്നുണ്ട്. നാല് നേരങ്ങളിൽ ആയി സൈറ്റിൽ സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽപേരും രാവിലത്തെ അവസരമാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇത് വാക്സിനേഷൻ സെന്ററുകളിൽ തിരക്കേറാനും കോവിഡ് പ്രോട്ടോകോൾ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. അതിനു പരിഹാരമായി നാലു നേരങ്ങളിലായി നിശ്ചിത അളവിൽ സ്ലോട്ടുകൾ ക്രമീകരിക്കണമെന്നും നിലവിലുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ അധികാരികളെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എംഎസ്എഫ് മണ്ഡലം സെക്രട്ടറി മഷൂദ് തലിച്ചാലം, പഞ്ചായത്ത് ജനറൽ സെക്രട്ടറി മിസ്ഹബ് തങ്കയം എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *