യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങി ദുബായ്: ടെർമിനൽ 1 വീണ്ടും തുറക്കുന്നു

Latest

ദുബായ്: ദുബായ് എയർപോർട്ടുകൾ ദുബായ്
ഇന്റർനാഷണലിന്റെ ടെർമിനൽ 1, കോൺകോർസ് ഡി എന്നിവ ജൂൺ 24 ന് വീണ്ടും തുറക്കും.കോവിഡ് -19 ലോകത്ത് ആദ്യമായി പടർന്നുപിടിച്ചപ്പോൾ, ഡിഎക്സ്ബിയിലെ പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവച്ചതിനെ തുടർന്ന് 2020 മാർച്ച് 25 ന് ഈ സൗകര്യങ്ങൾ അടച്ചിരുന്നു. “ ഇത് വളരെ വലിയ ഒരു നീക്കമാണ്. ലോകത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വീണ്ടെടുക്കൽ
സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ വ്യോമയാന
വ്യവസായത്തെ നയിക്കാനുള്ള ദുബായിയുടെ ഉദ്ദേശത്തിന്റെ വ്യക്തമായ സൂചനയാണിത്” . ദുബായ് വിമാനത്താവളങ്ങളുടെ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം
പറഞ്ഞു.യുഎഇയ്ക്കും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങൾക്കുമിടയിൽ ക്വാറന്റീൻ രഹിത യാത്രാ ഇടനാഴികൾ തുറക്കുന്നതിലൂടെ, സുപ്രധാന അന്താരാഷ്ട്ര വിമാന സർവീസുകൾ
പുനസ്ഥാപിക്കുന്നതിനുള്ള ആഗോള ക്യാമ്പിൽ ദുബായിലെ വ്യോമയാന മേഖല മുൻപന്തിയിലാണെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു.ഈ സൗകര്യങ്ങൾ വീണ്ടും തുറക്കുന്നതിലൂടെ നിലവിൽ ടെർമിനലുകൾ 2,3 എന്നിവയിൽ പ്രവർത്തിക്കുന്ന നാല്പതിലധികം ഇന്റർനാഷണൽ കാരിയറുകൾക്ക് ക്രമേണ
ഡിഎക്സ്ബിയിലെ ഹോം ടെർമിനലിലേക്ക് മടങ്ങാൻ കഴിയും. വിമാനത്താവളത്തിലേക്ക് വരുന്നതിനുമുമ്പ്, യാത്ര പുറപ്പെടുന്നതിന്റെയും എത്തിച്ചേരുന്നതിന്റെയും ടെർമിനലുകൾ സ്ഥിരീകരിക്കാൻ ദുബായ് എയർപോർട്ട് അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *