ചട്ടഞ്ചാൽ:അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്നുമായി രണ്ടുപേർ മേൽപ്പറമ്പ് പോലീസ് പിടിയിലായി .
പള്ളിക്കര കല്ലിങ്കാലിലെ അബൂബക്കർ ,
അമീറുള്ള എന്നിവരെയാണ് എസ് ഐ എസ് ബൈജുവും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിക്കുകയായിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു .
ഇന്നലെ വൈകുന്നേരം വാഹനപരിശോധനയ്ക്കിടെ തെക്കിൽ പാലത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്
പ്രതികളെ
ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി .
