മുളിയാർ: പൊട്ടി പൊളിഞ്ഞ എട്ടാം മൈലിലെ മുളിയാർ ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയിലെ ചുറ്റുമതിൽ നവീകരിച്ച് ബലപ്പെടുത്തണമെന്ന്
കാർഗിൽ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ആവശ്യപ്പെട്ടു.
നിലവിൽ ഒരു ഭാഗം പൊട്ടി റോഡിലേക്ക് വീഴാനുള്ള സ്ഥിതിയിലാണ്.ഇത് അപകടം വിളിച്ചു വരുത്തുന്നതാണ്.
ഇത് സംബന്ധിച്ച് ക്ലബ്ബ് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.
