വിവാഹത്തിന്റെ സിൽവർ ജൂബിലി സന്ദേശം ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് ഹനീഫ കടപ്പുറം മാതൃകയായി

Latest പ്രാദേശികം

ചൗക്കി: പുസ്തക വായന ജീവവായു പോലെ കൊണ്ടു നടക്കുന്ന ഹനീഫ കടപ്പുറം തന്റെ ഇരുപത്തിഅഞ്ചാം വിവാഹ വാർഷിക ദിനത്തിൽ എന്റെ പ്രിയപ്പെട്ട സന്ദേശം ഗ്രന്ഥാലയത്തിന് സമ്മാനിക്കാനായി തെരഞ്ഞെടുത്തത് വിലപിടിപ്പുള്ള പുസ്തകങ്ങൾ തന്നെയാണ് ഹനീഫയെ ഒരു രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനാക്കാനുള്ള വേദിയൊരുക്കിയത് ഗ്രന്ഥാലയവുമായുള്ള നിരവധി വർഷത്തെ ബന്ധങ്ങളാണ് സന്ദേശത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഒരു നിറ സാന്നിധ്യമാണ് ഹനീഫ. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി ഹനീഫക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന പ്രർത്ഥനക്കൊപ്പം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ അവസരത്തിൽ പുസ്തകങ്ങൾ സമ്മാനിച്ച ആ നല്ല മനസ്സിന് നന്ദിയും രേഖപ്പെടുത്തി സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം, കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *