സംഭവം കാസർഗോഡ്
ബേഡകം: പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ച കേസിൽ വാഹന ഉടമയായ അമ്മയ്ക്ക് കോടതി പിഴയിട്ടു. 25000 രൂപയും ഒരു ദിവസത്തെ തടവുമാണ് പിഴയിട്ടത്.
കുണ്ടംകുഴി സ്വദേശിയായ വിദ്യാർത്ഥി ബൈക്കോടിച്ച കുറ്റത്തിനാണ് കോടതി അമ്മയ്ക്ക് പിഴയിട്ടത്.
മകന് 1000 രൂപ പിഴയും, അമ്മയ്ക്ക് 25,000 രൂപയും, കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവിൽ വെക്കാനും കാസറഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവിടുകയായിരുന്നു.