കൊവിഡില്‍ വലയുന്ന ദല്‍ഹിയ്ക്ക് കര്‍ഷകരുടെ കൈത്താങ്ങ്; ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

Latest ഇന്ത്യ

ന്യൂദല്‍ഹി: കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളെത്തിക്കാന്‍ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകളാണ് ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ദല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലായി സമരം ചെയ്യുന്ന കര്‍ഷകര്‍ നഗരത്തിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളും അവശ്യവസ്തുക്കളും നല്‍കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

ഗാസിപൂരിലെ കര്‍ഷകര്‍ ബസ് ടെര്‍മിനലുകളിലും മറ്റും നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ സിംഗു അതിര്‍ത്തിയില്‍ വെച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *