ഏഴര ലിറ്റർ വാറ്റുചാരായവുമായി കാസറഗോഡ് സ്വദേശി എക്സൈസ് പിടിയിൽ

Latest പ്രാദേശികം

ബന്തടുക്ക : മാണിമൂല രാമനടുക്കത്ത് 7.5 ലിറ്റർ ചാരായം ബന്തടുക്ക എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ മുരുകദാസ് എ ഉം പാർട്ടിയും ചേർന്ന് പിടികൂടി . പ്രദീപ് കുമാർ പി സി എന്ന ആളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ സി ഇ ഒ മാരായ പ്രഭാകരൻ എം എ, ജനാർദ്ദനൻ കെ എ ഡ്രൈവർ രാധാകൃഷ്ണൻ എം കെ എന്നിവർ ഉണ്ടായിരുന്നു.
മറ്റൊരു കേസിൽ കുറ്റിക്കോൽ അറതുട്ടിപാറയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച കുറ്റത്തിന് മുന്നാട് കക്കോട്ടമ്മ മണികണ്ഠൻ. (40)എന്നയാളെ ബന്തടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ വരുൺ.എസ് ഉം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത്അബ്കാരി കേസ്സെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസറായ സാബു. കെ. ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *