ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ ജഗദീഷ് ലാഡ് (36) കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ വെച്ചായിരുന്നു മരണം. നാലു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.നാല് ദിവസമായി ഓക്സിജൻ സഹായം കൊണ്ടാണ് ജീവൻ നിലനിർത്തിവന്നത്.
