തെരഞ്ഞെടുപ്പ് കമ്മീഷനതിരെ പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി.
കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മദ്രാസ് ഹൈക്കോടതി
ചീഫ് ജസ്റ്റിസ് സഞ്ജു ബാനർജി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ച് ആളുകൾ മരിച്ചതിന് പേരിൽ കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് മുന്നറിയിപ്പു നൽകി. റാലി നടത്തുമ്പോൾ കമ്മീഷൻ അന്യഗ്രഹത്തിൽ ആയിരുന്നോ? എന്നും ചോദിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ വോട്ട് എണ്ണൽ തടയും എന്നും മുന്നറിയിപ്പ് നൽകി.
