ഇന്ധന വില വര്‍ധനവ് : ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ ധര്‍ണ നടത്തി

Latest പ്രാദേശികം

കുമ്പള : ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അടിക്കടിയുള്ള ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുകയാണ്.
കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ഹെഡ് പോസ്റ്റോഫിസിന് മുന്നില്‍ നടന്ന പരിപാടി സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി. എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നസിറുദ്ധീന്‍ മലങ്കര സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *