എസ്.എസ്.എല്‍.സി ഫലം ഇന്ന്; വേഗത്തിലറിയാൻ പോര്‍ട്ടലും ആപ്പും

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലമറിയാന്‍ പോർട്ടലും ആപ്പും ഒരുക്കി കൈറ്റ്​. www.results.kite.kerala.gov.in  എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2021 ‘ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ്​ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്​. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഇന്ന് ഉച്ചക്ക്​ രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. 

‘സഫലം 2021 ‘ മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.

താഴെപ്പറയുന്ന വെബ് സൈറ്റുകളിലും പരീക്ഷാഫലം ലഭിക്കുന്നതാണ്.

http://keralapareekshabhavan.in

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

www.prd.kerala.gov.in,

www.result.kerala.gov.in,

www.examresults.kerala.gov.in

http://results.kerala.nic.in,www.sietkerala.gov.in

എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *