വീട്ടമ്മയെ കുത്തിവീഴ്ത്തി : വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് പണവും സ്വർണവുമായി കടന്നു

Latest കേരളം

വീട്ടിൽ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വർണവുമായി കടന്നയാളെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കോട്ടയം മരിയത്തുരുത്തെ ഗിരീഷ് (35) ആണ് പിടിയിലായത്.

കല്ലൂർക്കാട് തഴുവുംകുന്ന് പ്ലാത്തോട്ടത്തിൽ സണ്ണിയുടെ വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവിൻറെ വേഷത്തിൽ എത്തിയ യുവാവ് വീട്ടമ്മയോട് പ്രഷർ കൂടിയതിനാൽ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വീട്ടമ്മ വെള്ളം എടുക്കാൻ പോയപ്പോൾ ഇയാൾ പിന്നാലെ അകത്തുകയറി കുത്തിവീഴ്ത്തുകയും ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും, പണവുമായാണ് ഇയാൾ കടന്നത്. ഇടതു കൈത്തണ്ടയിൽ മുറിവേറ്റ് രക്തം വാർന്ന് അവശനിലയിലായ വീട്ടമ്മ അൽപ്പസമയത്തിനു ശേഷം മുറിയിൽനിന്ന് പുറത്തിറങ്ങി ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് എത്തിയാണ് പോലീസിൽ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *