കുമ്പള: കടമ്പാറിലെ ഉസ്താദിനെ കാറിൽ തട്ടിക്കൊണ്ടുപോയി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ അഞ്ചാളുടെ പേരിൽ കേസെടുത്തു.
ബന്തിയോട്ടെ അയാസ്, സുഹൈൽ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നാളുടെയും പേരിലാണ് കേസ്.
ഉപ്പളയിൽ വാടക വീട്ടിലെത്തിയ സംഘം ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോവുകയും ഉസ്താദിനെ ബന്തിയോട്ടെ ഒരു വീട്ടിലെത്തിക്കുകയുമായിരുന്നു.
രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം പിന്നീട് പൈവളികയിലെത്തിച്ചു .
പോലീസ് പിന്തുടരുന്നുവെന്നറിഞ്ഞതിനെ ത്തുടർന്ന് സംഘം രക്ഷപ്പെട്ടു.