കേരളത്തിലും താമര വിരിയും; കമ്യൂണിസം അപ്രത്യക്ഷമാവുന്നു, ഭാവിയുള്ളത് ബി.ജെ.പിക്ക് -അമിത് ഷാ

Latest കേരളം

തിരുവനന്തപുരം: കേരളത്തിലും താമര വിരിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഭാവിയുള്ളത് ബി.ജെ.പിക്ക് മാത്രമാണ്. മോദി സർക്കാർ രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പട്ടികജാതി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്ത് നിന്ന് കമ്യൂണിസവും അപ്രത്യക്ഷമാവുന്നു.

കേരളവും മോദിക്കൊപ്പമുള്ള യാത്രക്ക് ചേരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.പുൽവാമക്ക് പാകിസ്താന്‍റെ മണ്ണിൽച്ചെന്ന് മറുപടി നൽകി. കോൺഗ്രസ് ഒരിക്കലും അങ്ങനെ മറുപടി നൽകിയിരുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *