ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

Latest അന്താരാഷ്ട്രം

ഇസ്രായേലിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി മരിച്ചു. ഇസ്രായേലിൽ ഹോം മെയ്ഡ് ആയി ജോലി ചെയ്തിരുന്ന അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യയാണ് കൊല്ലപ്പെട്ടത്. 5 വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുകയായിരുന്നു.

ഇന്ന് വൈകിട്ട് ഇസ്രയേൽ സമയം 3.30 ഓടെ (ഇന്ത്യൻ സമയം 6.30) ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.

റോക്കറ്റ് ആക്രമണത്തിനിടെ കൂടെയുണ്ടായിരുന്ന വീൽചെയറിലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാൻ സാധിച്ചില്ല. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രയേലിൽ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *