മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തുറക്കാന്‍ സഹായം തേടിയ യുവാവ് അറസ്റ്റിലായി

Latest കേരളം പ്രാദേശികം

കാസര്‍കോട്: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് കുടുങ്ങി.മഞ്ചേശ്വരം സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഡി. എസ്.ഐ സുരേഷും സംഘവുമെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *