ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റൺ ചെയ്സോ? ഇന്ത്യയെ കളിയാക്കി ഗിന്നസ് ലോക റെക്കോർഡ്

Latest ഇന്ത്യ കായികം

അഡ്‍ലെയ്ഡ്: ∙ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിക്കു പുറമേ ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ചു ഗിന്നസ് ലോക റെക്കോർഡിന്റെ ട്വീറ്റ്. മത്സരം കഴിഞ്ഞ് നിമിഷങ്ങൾക്കകം അവർ ഔദ്യോഗിക പേജിൽ കുറിച്ച ‘‘ചരിത്രത്തിലെ ഏറ്റവും എളുപ്പമുള്ള റൺ ചെയ്സോ?’’ എന്ന ചോദ്യത്തിനു മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചത് പതിനായിരങ്ങളാണ്.

ലോകകപ്പ് സെമിയിൽ തോറ്റ ഇന്ത്യൻ ടീമിലെ ചില താരങ്ങൾക്ക് വിരമിക്കാൻ സമയമായെന്ന് സുനിൽ ഗാവസ്കർ. നായകസ്ഥാനം രോഹിത് ശർമ ഹാർദിക് പാണ്ഡ്യയ്ക്കു കൈമാറണം. മുപ്പതുകളുടെ മധ്യത്തിലുള്ള കളിക്കാർ വിരമിക്കൽ ചിന്ത തുടങ്ങണം. കോലി ഒഴികെ ടീമിലെ സീനിയർ താരങ്ങൾക്കാർക്കും തിളങ്ങാനായില്ലെന്നും ഗാവസ്കർ പറഞ്ഞു.

സമ്മർദ നിമിഷങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ആരെയും പഠിപ്പിക്കാനാവില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. അവസാനം നന്നായി പൊരുതി നമ്മൾ മോശമല്ലാത്ത സ്കോറിലെത്തി. പക്ഷേ ബോളർമാർ നിരാശപ്പെടുത്തി. 16 ഓവറിൽ അടിച്ചെടുക്കാവുന്ന സ്കോറായിരുന്നില്ല അത്. നോക്കൗട്ട് ഘട്ടത്തിൽ സമ്മർദം നേരിടുന്നതിലാണ് വിജയം. – രോഹിത് പറഞ്ഞു.പിഴച്ചത് ‌പവർപ്ലേയിൽ: ദ്രാവിഡ്

Leave a Reply

Your email address will not be published. Required fields are marked *