ഡബ്ല്യുഐപിആര്‍ 10ന് മുകളില്‍; കാസര്‍കോട് ജില്ലയില്‍ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന ജില്ലയിലെ രണ്ട് വാര്‍ഡുകളെ ഒക്ടോബര്‍ 12 മുതല്‍ 18 വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.

ഒക്ടോബര്‍ നാല് മുതല്‍ 10വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:
കോടോം ബേളൂര്‍- വാര്‍ഡ് അഞ്ച്, ഡബ്ല്യുഐ.പി.ആര്‍ 11.02, കുറ്റിക്കോല്‍-വാര്‍ഡ് 14, ഡബ്ല്യുഐ.പി.ആര്‍ 10.09

മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച മൂന്ന് പ്രദേശങ്ങളെ ഒക്ടോബര്‍ 12 മുതല്‍ 18 വരെ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകളാക്കി. ബളാല്‍ പഞ്ചായത്തിലെ വാര്‍ഡ് ആറ്, വടക്കംകുന്ന്, തൃക്കരിപ്പൂരിലെ വാര്‍ഡ് 16 പൂവാളപ്പ്, എന്നിവയാണ് മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍.

നിയന്ത്രണങ്ങള്‍

*കണ്‍ടെയിന്‍മെന്റ്/മൈക്രോകണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) , അക്ഷയ ജനസേവനകേന്ദ്രങ്ങള്‍എന്നിവയക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

*കണ്‍ടെയിന്‍മെന്റ്/മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ ്നിയന്ത്രിതമാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

*സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ്/മൈക്രോകണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *