അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹ് റഹ്‌മ എട്ടു പേർക്ക് ചികിത്സ ധനസഹായം അനുവദിച്ചു

Latest കേരളം

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഡിസംബർ മാസത്തിൽ നാല് പഞ്ചായത്തില്‍പ്പെട്ട എട്ടു രോഗികൾക്ക് ചികിത്സാ സഹായം അനുവദിച്ചു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ മൂന്ന് വർഷം നിരവധി രോഗികൾക്ക് സഹായം ചെയ്യാൻ സാധിച്ച പദ്ധതി നാലാം വർഷത്തിലേക്കു കടന്നിരിക്കുയാണ് . കുമ്പള പഞ്ചായത്തിൽപ്പെട്ട നായ്ക്കാപ്പിലെ ഇതര മതസ്ഥരടക്കം നാല് രോഗികൾക്കും പൈവളികെ പഞ്ചായത്തില്‍പ്പെട്ട രണ്ടു പേർക്കും മംഗൽപാടി വോർക്കാടി പഞ്ചായത്തിൽപ്പെട്ട ഓരോ രോഗിക്കുമാണ് സഹായ ധനം അനുവദിച്ചത് , മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. കാന്‍സര്‍ കിഡ്നി സംബന്ധമായ രോഗം മൂലം പ്രയാസപ്പെടുന്നവര്‍ക്കാണ് ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ പത്തായിരം രൂപ വീതം അനൂകൂല്യം ലഭിക്കുക.

ഡിസംബർ മാസത്തിലെ തുക അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും. രോഗികള്‍ക്കുള്ള ധന സഹായം ശിഫാഹ് റഹ്‌മ കൺവീനർ അബ്ദുൽ റഹിമാൻ കമ്പള കാസര്‍കോട് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെക്ക് കൈമാറി.

ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് ചേർന്ന ശിഫാഹു റഹ്‌മ , മണ്ഡലം പ്രവർത്തക സമിതി യോഗത്തില്‍ അബ്ദുൽ റഹ്‌മാൻ കമ്പള ബായാർ പ്രാര്‍ത്ഥന നടത്തി,

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം. സി സി പ്രസിഡന്റ് ഉമ്പു ഹാജി പെര്‍ള അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ജില്ല കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുജീബ് മൊഗ്രാല്‍, മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കന്തല്‍ , കെയർ കോഡിനേറ്റർ ലത്തീഫ് ഈറോഡി പ്രസംഗിച്ചു, ശിഫാഹ് റഹ്‌മ കോഡിനേറ്റര്‍മാരായ ശരീഫ് ഉറുമി ഹമീദ് മാസ്സിമ്മാര്‍, മണ്ഡലം ഭാരവാഹികളായ സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടര്‍, റസാഖ് നല്‍ക്കാ, ഓ കെ ഇബ്രാഹിം അട്ക്ക , ഇബ്രാഹിം ജാറ ബായാർ ,അഷ്‌റഫലി ബസ്‌റ ,കലന്തർ ഷാ ബന്തിയോട് , സവാദ് ബന്തിയോട്, സിറാജ് കണ്ടിഗെ , നിസാര്‍ ഹൊസങ്കടി, മഹ്‌മൂദ്‌ നൽക്ക ,ലത്തീഫ് ചിന്നമുഗർ ,ഫാറൂഖ് സീതാംഗോളി, ഇബ്രാഹിം ഖലീൽ ഉദ്യാവർ തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *