ബോവിക്കാനം: കോവിഡ് സാഹചര്യ ത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക് ഡൗണിൽ ഭാഗിക ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ
വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ്. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. കലാം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ.ബി.ശാഫി ഉൽഘാടനം ചെയ്തു.
സെക്രട്ടറി മൊയ്തു ബാവാഞ്ഞി സ്വാഗതം പറഞ്ഞു.
എ.പി.ഹസൈനാർ, മൻസൂർ മല്ലത്ത്, സലാം നഈമി, ബാതിഷ പൊവ്വൽ പ്രസംഗിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം
നൽകി.