പയ്യനങ്ങാടി:
മുസ്ലിം ലീഗ് പാർട്ടിയിൽ ഗുരുതര അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ ചെറുവിരലനക്കാൻ ധൈര്യമില്ലാത്ത ലീഗ് നേതൃത്വം ഹരിത കമ്മിറ്റി പിരിച്ചുവിട്ടത് സ്ത്രീ സമൂഹത്തോട് എന്തുമാകാമെന്ന മനോഭാവം ആണെന്നും അത് മാറ്റണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. ഹരിത നേതാക്കളെ ലൈംഗിക അധിക്ഷേപം നടത്തിയ എം എസ് എഫ് നേതാക്കളെ സംരക്ഷിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് തരംതാണതും സമൂഹത്തിന് അപമാനവും ആണെന്ന് അദ്ദേഹം പറഞ്ഞു. വനിതകളെ ലൈംഗികമായി അധിക്ഷേപിച്ച പ്രതികളെ സഹായിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും ലീഗ് നേതൃത്വത്തിനും എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.