അജാനൂർ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം;കൊളവയൽ-പാലക്കി റോഡ് ശുചീകരണ പ്രവർത്തിയാരംഭിച്ചു

Latest പ്രാദേശികം

അജാനൂര്‍: അജാനൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൊളവയല്‍-പാലക്കി റോഡ് ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നടന്നു. വര്‍ഷങ്ങളായി കാടുമൂടിയും മണ്ണടിഞ്ഞും കിടക്കുന്ന കൊളവയല്‍ പാലക്കി റോഡിന്റെ ശുചീകരണമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടുകൂടി കാടുകള്‍ വെട്ടി കളഞ്ഞും മണ്ണടിഞ്ഞ് ഉയര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങള്‍ കുഴികള്‍ എടുത്തും വെള്ളത്തിന്റെ സുഖമായ സഞ്ചാരത്തിന് പാതയൊരുക്കി ശുചീകരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പര്‍ ഹംസ സ്വാഗതവും പഞ്ചായത്ത് പ്രസിഡണ്ട് ശോഭ അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഗീത, സക്കീന ബഷീര്‍, അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മീന, ഷീബ ഉമ്മര്‍, പഞ്ചായത്ത് മെമ്പര്‍ കുഞ്ഞാമിന, പൊതു പ്രവര്‍ത്തകരായ കാറ്റാടി കുമാരന്‍, പി. കെ. കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *