മലപ്പുറം:തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ദീര്‍ഘയാത്ര മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചു കൊണ്ടാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജ.സെക്രട്ടരി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാരും പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലേക്ക് കത്ത് മുഖേനയും നേരിലും മുഖ്യമന്ത്രി നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. അപ്പോള്‍ തന്നെ യാത്രാ ബുദ്ധിമുട് അദ്ദേഹത്തെ അറിയിച്ചതാണ്