ന്യൂഡല്‍ഹി: പതിനഞ്ചാം കേരള നിയമസഭയിൽ പി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കാമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാർഗെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോൺഗ്രസിൽ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.