കുമ്പള: കുമ്പള പഞ്ചായത്തിലെ വാർഡുകളായ കോയിപ്പാടി ആരിക്കാടി കടവത്ത് എന്നി പ്രദേശങ്ങളിൽ എ കെ എം അഷ്റഫ് എം എൽ എയും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.
കോയിപ്പാടി, ആരിക്കാടി കടവത്ത് എന്നി വാർഡ് കമ്മിറ്റിക്ക് നൽകിക്കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ട്രഷറർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മണ്ഡലം ട്രഷറർ അഷ്റഫ് കാർളെ, മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, യഹിയ തങ്ങൾ അൽ ഹാദി കുമ്പോൽ, എം പി കാലിദ്, കെഎംസിസി നേതാക്കളായ ഗഫൂർ ഏരിയാൽ, അഷറഫ് ബെലകാട്, ഇബ്രാഹിം ബദ്രിയ നഗർ, നെഹിയ, മുഹമ്മദ് പേരാൽ, റഹ്മാൻ ആരിക്കാടി, ഹമീദ് കോയിപ്പാടി, പി എം കെ ഹനീഫ്, മുഹമ്മദ് കുഞ്ഞി കുബോൾ, റഡോ അബ്ദുൽ റഹിമാൻ, മുഹമ്മദ് കുഞ്ഞി കോയിപ്പാടി , ഹുസൈൻ ഉളുവാർ, നിസാം ചോനമ്പാടി ഹസൈനാർ പെർവാഡ് കടപ്പുറം, മുഹമ്മദ് പെർവാഡ് കടപ്പുറം . അഷറഫ് കോയിപ്പാടി എന്നിവർ പങ്കെടുത്തു