കാസർകോട്: കാസർകോട് ബേക്കലിൽ പൊലീസ് അകാരണമായി രണ്ട് നാട്ടുകാരെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചു കൂടി വലിയ പ്രതിഷേധം.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ആൾക്കൂട്ടം രണ്ടര മണിക്കൂറോളം പൊലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു.
കഴിഞ്ഞ ദിവസം അനധികൃത മണൽക്കടത്ത് തടഞ്ഞ നാട്ടുകാരെ മണൽ മാഫിയയുടെ സഹായികളായ പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് ബിജെപി സിപിഎം നേതാക്കളും മത്സര്യത്തൊഴിലാളി നേതാക്കളും പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് കസ്റ്റഡിയിലെടുത്ത 2 പേരെയും വിട്ടയച്ചു.