കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ മൂന്ന് ആഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുപ്പെടുന്ന ജില്ലകളിലൊന്നാണ് കാസറഗോഡ് . ജില്ലയിൽ തന്നെ ഏറ്റവും കുറവ് കാസർകോട് നഗര സഭയാണ്. നഗരത്തിൽ ചെരിപ്പ്, ഫാൻസി, മൊബൈൽ, ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, മറ്റു ഇടത്തരം ചെറുകിട സ്ഥാപനങ്ങൾ തുടങ്ങിയ കടകൾ ഇതുവരെയായും തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല…
ആയത് കൊണ്ട് സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ നി നിഷ്കർഷിക്കുന്ന രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നഗരസഭയിലെ എല്ലാ തരം വ്യാപാര സ്ഥാപനങ്ങളും ക്രമീകരണങ്ങളോടെ തുറന്ന് പ്രവർത്തിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന്, ആവശ്യപ്പെട്ടുകൊണ്ട് കാസറഗോഡ് മർച്ചന്റ സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി