സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ പാലമെന്ന് പ്രസിദ്ധി നേടുകയും നിരവധി തദ്ദേശീയരായ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷക കേന്ദ്രവുമായ ആയംകടവ് പാലത്തിനടുത്ത് എത്താൻ എൻ എച്ച് പെരിയ ജംഗ്ഷനിൽ നിന്ന് 2.50 കി.മീ റോഡ് വീതി കുറഞ്ഞ് ഇടുങ്ങിയതും പല സ്ഥലത്തും ആഴത്തിലുള്ള ഉള്ളതും സാധാരണ ടാറിംങ്ങും ആയതിനാൽ വാഹനയാത്രക്കാർക്ക് ഈ കി.മി യാത്ര ദുരിതമാണ്. ഈ ഭാഗം 18 പി.എം.ജി.എസ് വൈയിൽ ഉൾപ്പെടുത്തി ടാറിംങ് ചെയ്തിരുന്നു. ഇതിന്റെ പരിപാലന കാലാവധി 5 വർഷമായതിനാൽ 2020വരെ – ഈ റോഡിൽ യാതൊരു പ്രവർത്തിയും ചെയ്യാൻ പാടില്ലായെന്നാണ് പിഎംജിഎസ് നിബന്ധന
പരിപാലന കാലാവധി കഴിഞ്ഞ ഈ റോഡ് സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തിന് കൈമാറി. ഇങ്ങനെ ജില്ലാ പഞ്ചായത്തിന് കൈമാറിയ റോഡ് ഭരണസമിതിയുടെ സമ്മതപത്രം വാങ്ങി പൊതുമരാമത്ത് റോഡ് വിഭാഗത്തെ കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ഡിപി പാക്കേജിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം നൽകി. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് നീട്ടി വെക്കപ്പെട്ട ഈ പ്രൊജക്ട് ശക്തമായ ഇടപെടലിനെ തുടർന്നാണ് അനുമതി ലഭ്യമായത്.
14 കോടി രൂപ ചെലവിൽ പാലവും പെർളടുക്കം മുതൽ അത്തിത്തോട്ടടുക്കം വരെ 3 കി.മീ റോഡും മെക്കാഡം ടാർ ചെയ്തിട്ടുണ്ട്. ആയംകടവ് പാലം വന്നതോടെ പെർളടുക്കം കുണ്ടംകുഴിയി ഇവിടെങ്ങളിലെത്താൻ 12 കി.മി ദൂരമാണ് കുറഞ്ഞ് കിട്ടുന്നത്. അതുകൊണ്ടു തന്നെ ഈ വഴി ട്രാഫിക് വർധിച്ചിട്ടുണ്ട്. അത്തിയോട്ടടുക്കം മുതൽ എൻഎച്ച് 66 വരെ മെക്കാഡം ചെയ്യുന്നതോടൊപ്പം ബേഡകം ഭാഗത്തുള്ള സംരക്ഷണഭിത്തിയുടേയും പുഴയോട് ചേർന്നുള്ള മറ്റ് ചില സംരക്ഷണ പ്രവൃത്തികളും പുതിയ എസിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൂറിസ്റ്റുകളുടെ വരവ് കണക്കിലെടുത്ത് ആയംകടവ് പാലം പരിസരം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഒരുകോടി രൂപയുടെ പദ്ധതിയും ടൂറിസം വകുപ്പിന്റെ സജീവ
പരിഗണനയിലാണ്.