ബാവിക്കര:പരിസ്ഥിതി ദിനത്തിൽ ഗ്രീൻ സ്റ്റാർ ബാവിക്കരയുടെ നേതൃത്വത്തിൽ ബാവിക്കര ഗവ.
എൽ.പി.സ്കൂൾ പരിസരത്ത്
വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.
പകർച്ചവ്യാധി തടയുന്ന
തിൻ്റെ ഭാഗമായി പ്രവർത്തകർ സ്കൂൾ പരിസരം ശുചീകരിച്ചു.
പ്രസിഡണ്ട് കബീർ മെട്രോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹിം അബ്ബാസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി മുഖ്യാഥിതിയായി സംബന്ധിച്ചു.സവാദ് മാസ്റ്റർ പ്രസംഗിച്ചു
ജബ്ബാർ,ഉസൈഫ് ,
അജ്മൽ,മഹ്‌റൂഫ് അപ്പു നേതൃത്വം നൽകി.
