കോവിഡ് വർധിക്കുന്നു; പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ ​ഗവർണർക്ക് കത്തയച്ചു

Latest കേരളം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരം​ഗം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി. ഇക്കാര്യമാവശ്യപ്പെട്ട് കേരള ​ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് ശശി തരൂര്‍ കത്തയച്ചു. മഹാമാരിയുടെ സമയത്ത് പരീക്ഷ നടത്തുന്ന നടപടി നിരുത്തരവാദപരമാണെന്നും ശശി തരൂര്‍ കത്തില്‍ പറഞ്ഞു.

കേരള സര്‍വകലാശാലയുടെ പരീക്ഷ ജൂണ്‍ 15നാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ ട്വീറ്റില്‍ ശശി തരൂര്‍ പ്രതിഷേധമറിയിച്ചിരുന്നു. ‘കേരള സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ 15ന് നടത്തുന്നത് നിരുത്തരവാദപരമാണ്. വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് അവരെ എത്തിക്കുന്നത് അനീതിയാണ്.’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *