ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

Latest പ്രാദേശികം

കാസര്‍കോട്:ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ.സത്യേന്ദ്രന്റെ മകന്‍ എസ്.അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനാകുകയായിരുന്നു.

തുടര്‍ന്ന് കാസര്‍ക്കോട്ടെ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
എന്നാല്‍ പരിശോധനയില്‍ മരണ കാരണം കണ്ടത്താനായില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതോടെയാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. എടനീരിലെ രഞ്ജിനിയാണ് അന്‍വേദിന്റെ മാതാവ്.ഏക സഹോദരന്‍ രണ്ട് വയസുള്ള ഋത്വേദ്.
കാസര്‍കോട് ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *