അബൂദബി: യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,779 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ അഞ്ച് പുതിയ മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,67,263 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,47,008 പേര്‍ സുഖം പ്രാപിച്ചു. 1,673 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.