പടന്ന ∙ പേ ഇളകിയ പശു പരിഭ്രാന്തി പരത്തി. ഒടുവിൽ വെള്ളക്കുഴിയിൽ വീണു ചത്തു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് തുടക്കം. അസ്വസ്ഥതയും അക്രമവാസനയും കാട്ടിത്തുടങ്ങിയതോടെ നാട്ടുകാർ ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ കെട്ടിയിട്ടു.തൃക്കരിപ്പൂർ നടക്കാവിൽ നിന്നു അഗ്നിരക്ഷാ സേനയും എത്തി.ബന്ധിച്ചിരുന്നതിന്റെ അടുത്തുണ്ടായ വെള്ളക്കുഴിയിൽ വീണ് ഒടുവിൽ ചത്തു. ചത്ത പശുവിനെ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശ പ്രകാരം സന്നദ്ധ പ്രവർത്തകർ മറവു ചെയ്തു.