ആലംപാടി: കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ആലംപാടി പ്രദേശത്തുള്ള ഏറ്റവും അർഹതപ്പെട്ട രോഗിയായ സ്ത്രീക്കുള്ള ചികിത്സാസഹായം കെഎംസിസി ജിസിസി പ്രസിഡണ്ട് അന്ത്ക്ക മിഹറാജ് വാർഡ് ലീഗ് പ്രസിഡണ്ട് കാസി അബ്ദുറഹ്മാന് കൈമാറി.
മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം ഗോവ അബ്ദുല്ല ഹാജി, കെഎംസിസി ജിസിസി ചെയർമാൻ കാസി മുഹമ്മദ് വൈസ് ചെയർമാൻ ബക്കർ മിഹ്റാജ്, ബാവാ ആലംപാടി, മൊയ്തു കേറ്റത്തിൽ, സിദ്ദീഖ് കുവൈറ്റ് എന്നിവർ സംബന്ധിച്ചു.